ഇഞ്ച്വറി ടൈമില്‍ ഗോള്‍: മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഇഞ്ച്വറി ടൈമിലെ ഗോളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രക്ഷക്കെത്തിയത്. 94ാം മിനുറ്റില്‍ ഇഡ്രിസ സില്ലയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി സമനില ഗോള്‍ നേടിക്കൊടുത്തത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഇഞ്ച്വറി ടൈമിലെ ഗോളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ രക്ഷക്കെത്തിയത്. 94ാം മിനുറ്റില്‍ ഇഡ്രിസ സില്ലയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി സമനില ഗോള്‍ നേടിക്കൊടുത്തത്.
ആദ്യ പകുതിയിലായിരുന്നു ആദ്യ ഗോള്‍. 34ാം മിനുറ്റില്‍ ഡേവിഡ് വില്യംസാണ് മോഹന്‍ബഗാനായി ഗോള്‍ നേടിയത്. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. റോയ്കൃഷ്ണയുടെ കൃത്യതയാര്‍ന്നൊരു പാസ് സ്വീകരിച്ച ഡേവിഡ് വില്യംസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം പ്രതിരോധത്തിലേക്ക് നീങ്ങാനാണ് മോഹന്‍ ബഗാന്‍ ശ്രമിച്ചത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റാവട്ടെ ആക്രമണത്തിലേക്ക് തിരിഞ്ഞു. അതിന്റെ ഫലം ലഭിച്ചത് ഇഞ്ച്വറി ടൈമിലും.
അതിനിടെ അരിന്ധം ഭട്ടാചാര്യയുടെ തകര്‍പ്പന്‍ സേവുകള്‍ മോഹന്‍ബഗാന്റെ രക്ഷക്കെത്തി. നോര്‍ത്ത് ഈസ്റ്റിന്റെ ഗുര്‍ജീത് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. മാര്‍ച്ച് ഒന്‍പതിനാണ് രണ്ടാം പാദമത്സരം.
Adjust Story Font
16

