Quantcast

സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി സമീപിക്കണമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി 

വിസ സ്​റ്റാമ്പ് ചെയ്യാനും പ്രത്യേക ക്രമീകരണം

MediaOne Logo

  • Updated:

    2021-03-21 19:54:25.0

Published:

22 March 2021 1:33 AM IST

സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി സമീപിക്കണമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി 
X

ബഹ്റൈനിൽ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി സമീപിക്കണമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി അറിയിച്ചു.

വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിനും പെട്ടെന്ന് മറുപടി ലഭിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ വഴി നിരവധി അപേക്ഷകള്‍ നേരിട്ട് ലഭിച്ചിരുന്നു.

അപേക്ഷകരെ എല്ലാവരെയും ബ്രാഞ്ചുകളില്‍ നേരിട്ട് വരുത്തുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും നിലവിലുള്ള അവസ്ഥയില്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ നേരിട്ട് ഹാജരാകാതെ തന്നെ ഓണ്‍ലൈനില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് അവസരമൊരുക്കുന്നതിനാണ് തീരുമാനം.

റെസിഡന്‍റ് വിസ പുതുക്കുന്നവര്‍ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വരേണ്ടതില്ളെന്നും യാത്ര പോകുന്ന സമയത്ത് എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗത്തിലത്തെി വിസ സ്റ്റാമ്പ് ചെയ്യിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

സംശയ നിവാരണത്തിനും അന്വേഷണങ്ങള്‍ക്കുമായി 17399764 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story