Quantcast

'ജോർജിന്‍റെ വീട്ടിൽ ക്യാമറ വച്ചാൽ കേരളം ഞെട്ടുന്ന സിനിമാക്കഥ ഉണ്ടാക്കാൻ കഴിയും'; പി.സി ജോര്‍ജിനെതിരെ എന്‍.എസ് നുസൂര്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പരാതിക്കാരിയുടെ കൂടെ അരുതാത്ത രീതിയില്‍ കണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു

MediaOne Logo

  • Published:

    28 Feb 2021 12:05 PM IST

ജോർജിന്‍റെ വീട്ടിൽ ക്യാമറ വച്ചാൽ കേരളം ഞെട്ടുന്ന സിനിമാക്കഥ ഉണ്ടാക്കാൻ കഴിയും; പി.സി ജോര്‍ജിനെതിരെ എന്‍.എസ് നുസൂര്‍
X

പി.സി ജോര്‍ജിന്‍റെ വീട്ടില്‍ ക്യാമറ വെച്ചാല്‍ കേരളം ഞെട്ടുന്ന ഒരു സിനിമാക്കഥയുണ്ടാക്കാന്‍ കഴിയുമെന്നും മകനെപ്പറ്റി തിരുവനന്തപുരത്തുള്ള ഒരു യുവജന നേതാവെന്ന തരത്തിൽ നല്ലതുപോലെ അറിയാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂര്‍. പി.സി ജോര്‍ജിന്‍റെ മകനെപ്പറ്റി കൂടുതലായി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്നും നുസൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഉമ്മൻ‌ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ പറ്റി പറയുന്ന ഓരോ വാചകങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാകുന്നുണ്ടെന്നും അത് പുറത്ത് വരുമെന്നും എന്‍.എസ് നുസൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പരാതിക്കാരിയുടെ കൂടെ അരുതാത്ത രീതിയില്‍ കണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എന്‍.എസ് നുസൂര്‍ രംഗത്തുവന്നത്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്കെതിരായി ആരോപണം ഉന്നയിച്ചത്. ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ രാത്രി കാണുമ്പോള്‍ കൈലി മുണ്ടായിരുന്നു ധരിച്ചിരുന്നതെന്നും ബാക്കി കാര്യം താന്‍ പറയില്ലെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി കൊടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് തന്‍റെ സ്വന്തമായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

എന്‍.എസ് നുസൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പി.സി ജോർജിന്‍റെ ന്യൂസ്‌ 24 ലെ ഇന്‍റർവ്യൂ കണ്ടു. ജോർജ് പലരെയും പറ്റി പറയുന്ന ഒരു വാചകം ഉണ്ട് "പലതന്തക്ക് പിറന്നവൻ "എന്ന്. അത് ഇപ്പോൾ ജോർജിന്‍റെ കാര്യത്തിൽ തന്നെ അന്വർത്ഥമായി. ഉമ്മൻ‌ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ പറ്റി പറയുന്ന ഓരോ വാചകങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അത് പുറത്ത് വരും ജോർജെ. പിന്നെ ചാണ്ടി ഉമ്മന്‍റെ കാര്യം. അത് അങ്ങ് കൈയ്യിൽ വച്ചാൽമതി . ജോർജിന്‍റെ വീട്ടിൽ ക്യാമറ വച്ചാൽ കേരളം തന്നെ ഞെട്ടുന്ന ഒരു സിനിമാക്കഥ ഉണ്ടാക്കാൻ കഴിയും എന്നത് താങ്കൾക്കും അറിയാല്ലോ? മകനെപ്പറ്റി തിരുവനന്തപുരത്തുള്ള ഒരു യുവജന നേതാവെന്ന തരത്തിൽ എനിക്ക് നല്ലതുപോലെ അറിയാം. കൂടുതലായി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. പറയേണ്ടിവന്നാൽ പറയാം. എന്തിനാണ് നല്ല കുടുംബജീവിതം ഇപ്പോഴെങ്കിലും നടത്തുന്ന മകനും മരുമകൾക്കും ഞാനായി വിഘ്‌നം വരുത്തുന്നത്? താങ്കളോട് കാണിച്ച സാമാന്യമര്യാദ ഇപ്പോഴും പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നത് താങ്കളും കേട്ടുകാണുമല്ലോ?

TAGS :

Next Story