Quantcast

നടന്‍ പ്രകാശ് രാജിന്‍റെ മാതാവ് സുവര്‍ണലത അന്തരിച്ചു

സിനിമാ രംഗത്തെ നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളും സുവര്‍ണലതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    30 March 2026 10:42 PM IST

നടന്‍ പ്രകാശ് രാജിന്‍റെ മാതാവ് സുവര്‍ണലത അന്തരിച്ചു
X

ബംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണലത അന്തരിച്ചു.86 വയസായിരുന്നു.വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ബംഗളൂരുവില്‍ വെച്ചാണ് അന്ത്യം.

സിനിമാ രംഗത്തെ നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളും സുവര്‍ണലതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രകാശ് രാജിന്‍റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ അനുശോചിച്ചു.

തന്‍റെ ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പല അഭിമുഖങ്ങളിലും വാചാലനായിട്ടുണ്ട്. അമ്മ തന്‍റെ രാജ്ഞിയാണെന്നും എവിടെ പോയാലും അവരെന്‍റെ കൂടെയുണ്ടെന്നും 2013-ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു സംഭാഷണത്തിൽ പ്രകാശ് രാജ് പറയുന്നുണ്ട്. 12 വയസ്സുള്ളപ്പോൾ അമ്മ മരിക്കുകയും പിന്നീട് അനാഥാലയത്തില്‍ വളരേണ്ടി വന്ന നിഷ്കളങ്കയാണ് അവര്‍. അവിടെ നിന്ന് പഠിച്ച് നഴ്സാകുകയും ചെയ്തു. ജോലി ചെയ്യുന്നതിനിടെ രോഗിയായി എത്തിയ തന്‍റെ പിതാവിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. ഇരുവരും വിവാഹിതരായെങ്കിലും പിതാവ് ജോലിക്കൊന്നും പോകാതെ മദ്യപാനത്തിന് അടിമപ്പെട്ടു.ഈ വെല്ലുവിളികള്‍ക്കിടയിലും അമ്മ നാലു മക്കളെ വളര്‍ത്തുകയും അവര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്തെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.


TAGS :

Next Story