Quantcast

വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണ്ടെന്ന് അധികൃതര്‍

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ തുക തിരിച്ചുനല്‍കുമെന്നും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു

MediaOne Logo

  • Published:

    9 March 2021 8:20 AM IST

വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണ്ടെന്ന് അധികൃതര്‍
X

വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ തുക തിരിച്ചുനല്‍കുമെന്നും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു. കോവിഡ് വാക്സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം രാജ്യത്തേക്ക് തിരിച്ചെത്തുന്ന കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്സിന്‍റെ ഹോട്ടല്‍ ബുക്കിങ് വിഭാഗമായ ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു.

16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഇളവുള്ളത്. ഇവര്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകും. ഖത്തറില്‍ നിന്ന് കോവിഡ് വാക്സിന്‍റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് 14 ദിവസത്തിന് ശേഷം മൂന്ന് മാസക്കാലയളവിലായി രാജ്യത്തേക്ക് തിരിച്ചുവരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് നേരത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് യോഗ്യതയില്ലാത്തതിനാല്‍ ഇവരുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇക്കാര്യത്തിലാണ് ഇന്ന് വ്യക്തത വരുത്തിയത്.

അതേസമയം പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരും വാക്സിനെടുക്കാത്തവരുമായ കുട്ടികളുള്ള മാതാപിതാക്കള്‍ ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റിലെ വെല്‍ക്കം ഹോം പാക്കേജ് ബുക്ക് ചെയ്യുകയും അതില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കുകയും വേണമെന്നും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു. അതിനിടെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ നേരത്തെ ഹോട്ടല്‍ ബുക്ക് ചെയ്തവരാണെങ്കില്‍ മുഴുവന്‍ തുകയും തിരിച്ച് നല്‍കും.

ചെക്കിന്‍ ചെയ്യേണ്ട സമയത്തിന്‍റെ 48 മണിക്കൂര്‍ മുമ്പ് വരെ റീഫണ്ടിനായി അപേക്ഷിക്കാം. 48 മണിക്കൂറിനുള്ളിലാണ് അപേക്ഷിക്കുന്നതെങ്കില്‍ കാന്‍സിലേഷന്‍ ചാര്‍ജ്ജ് ഈടാക്കും. രണ്ട് മാസത്തിനകമായിരിക്കും പണം തിരിച്ച് ലഭിക്കുക. ഇതിനകം അമ്പതിനായിരം പേര്‍ക്ക് ഹോട്ടല്‍ ക്വാാറന്‍റൈന്‍ ഫീസ് തിരിച്ചുകൊടുത്തതായും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു

TAGS :

Next Story