Quantcast

സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ

ചില സ്വകാര്യ സ്ഥാപനങ്ങളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് മന്ത്രാലയം വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്.

MediaOne Logo

  • Published:

    21 Feb 2021 8:10 AM IST

സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ
X

സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ടെലികോം, ഐടി രംഗത്തെ ചില തസ്തികകൾ സ്വദേശിവത്കരിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആർ മാനേജർമാരുമായി ഒമാൻ മന്ത്രാലയം അണ്ടർ സെക്രട്ടറിമാർ ചർച്ച നടത്തി.

വിദേശികൾക്ക് പകരം ഒമാനികളെ നിയമിക്കുന്നത് വഴി നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, യോഗ്യരായവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന്‍റെ സാധ്യതകൾ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. ഈ മേഖലകളിലെ ചില തസ്തികകളിൽ സ്വദേശികളെ മാത്രം ജോലിക്ക് നിയോഗിക്കുന്നതിന് കൈകൊള്ളേണ്ടതായ നടപടികളും ചർച്ചയിൽ അവലോകനം ചെയ്തു.

വിവിധ ജോലികൾ സ്വദേശിവത്കരിക്കുന്നതിനായുള്ള വെല്ലുവിളികൾ മനസിലാക്കി അവക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവർ മന്ത്രാലയവുമായി സഹകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി പറഞ്ഞു. ചില സ്വകാര്യ സ്ഥാപനങ്ങളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് മന്ത്രാലയം വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്.

TAGS :

Next Story