കോവിഡ് വ്യാപനം: ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടും
എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് അടച്ചിടുന്നത്.

കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒമാൻ വീണ്ടും വാണിജ്യ സ്ഥാപനങ്ങൾ അടക്കുന്നു. എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം 1,32,459 ആയി ഉയർന്നു.
Next Story
Adjust Story Font
16

