Quantcast

വൈദ്യുതി സബ്സിഡി വെട്ടിക്കുറച്ച നടപടി; ഒമാന്‍ സര്‍ക്കാറിന് 41 ദശലക്ഷത്തിന്റെ അധികവരുമാനം

കഴിഞ്ഞവർഷം നടപ്പിലാക്കിയ വൻകിട ഉപഭോക്​താക്കൾക്കുള്ള നിരക്കുവർധനവാണ്​ സബ്​സിഡിയിനത്തിലെ ലാഭത്തിന്​ വഴിയൊരുക്കിയത്​.

MediaOne Logo

Web Desk

  • Published:

    5 July 2018 11:37 AM IST

വൈദ്യുതി സബ്സിഡി  വെട്ടിക്കുറച്ച നടപടി; ഒമാന്‍  സര്‍ക്കാറിന് 41 ദശലക്ഷത്തിന്റെ അധികവരുമാനം
X

വൈദ്യുതിക്ക് നല്‍കി വരുന്ന സബ്സിഡിയില്‍ കുറവ് വരുത്തിയതോടെ ഒമാന്‍ സര്‍ക്കാറിന് 41 ദശലക്ഷത്തിന്റെ അധികവരുമാനം. 2016നെ അപേക്ഷിച്ച് 8.3 ശതമാനം ആണ് സബ്സിഡി കുറഞ്ഞത്.

കഴിഞ്ഞവർഷം നടപ്പിലാക്കിയ വൻകിട ഉപഭോക്താക്കൾക്കുള്ള നിരക്കുവർധനവാണ് സബ്സിഡിയിനത്തിലെ ലാഭത്തിന് വഴിയൊരുക്കിയത്. 2016ൽ 497 ദശലക്ഷം റിയാലാണ് സബ്
സിഡിയിനത്തിൽ ചെലവഴിച്ചത്. കഴിഞ്ഞ വർഷം ഇത് 456 ദശലക്ഷം റിയാലായാണ് കുറഞ്ഞത്. വ്യക്തിതല സബ്സിഡി 2016ൽ 463 റിയാൽ ആയിരുന്നത് കഴിഞ്ഞ വർഷം 398 റിയാലായി കുറഞ്ഞതായും നമാ ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.

ഒാരോ യൂനിറ്റിന്റെയും സബ്സിഡിയാകട്ടെ 16.43 റിയാലിൽ നിന്ന് 14.14 റിയാലായും കുറഞ്ഞു. കഴിഞ്ഞ വർഷം ഉപഭോക്താക്കളുടെ എണ്ണം 6.8 ശതമാനം വർധിച്ചു. ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ വൈദ്യുതി ശൃംഖലയുടെ വിപുലീകരണത്തിനായി മുൻ വർഷത്തേക്കാൾ കൂടുതൽ തുക ചെലവഴിക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

TAGS :

Next Story