Quantcast

സമാധാനമാണ് ഒമാന്‍റെ തത്വശാസ്ത്രം - യൂസുഫ് ബിൻ അലവി  

ഓരോ രാജ്യത്തിനും അതിന് യോജിച്ച സംവിധാനത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്

MediaOne Logo

Web Desk

  • Published:

    6 Jan 2019 11:24 PM IST

സമാധാനമാണ് ഒമാന്‍റെ തത്വശാസ്ത്രം - യൂസുഫ് ബിൻ അലവി  
X

രാഷ്ട്രങ്ങളുമായുള്ള സമാധാനത്തിൽ അധിഷ്ഠിതമായതാണ് ഒമാന്‍റെ രാഷ്ട്രീയ തത്വശാസ്ത്രം എന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല. തങ്ങൾ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും ഏതെങ്കിലും രാജ്യങ്ങൾ തങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യത്തിനും അതിന് യോജിച്ച സംവിധാനത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്. പങ്കാളിത്തവും സൗഹൃദവും സൃഷ്ടിക്കാനാണ് തങ്ങൾ മറ്റു രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ഇറാൻ, സൗദി അറേബ്യ, ഖത്തർ, യമൻ, ഇസ്രായേൽ, ഈജിപ്ത്, യു.കെ, ചൈന, യു.എസ് തുടങ്ങി എല്ലാ രാജ്യങ്ങേളാടും തങ്ങൾക്ക് സമാധാനപരമായ ബന്ധമുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈയിടെയാണ് ഒമാൻ സന്ദർശിച്ചത്. ഫലസ്തീനികളും ഇസ്രായേലികളും തമ്മിൽ സമാധാനം സാധ്യമാവുകയോ സാധ്യമാകാതിരിക്കുകയോ ചെയ്യാം. കാരണം, ഇരു രാജ്യങ്ങളും കഴിഞ്ഞ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. യഥാർഥത്തിൽ സമാധാനം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ നിശ്ചയമായും ഭൂതകാലത്തെ കുറിച്ച് സംസാരിക്കാതെ ഭാവിയിലേക്ക് നോക്കുകയാണ് വേണ്ടത്. 'ദിസ് ഈസ് അമേരിക്ക ആൻഡ് ദ വേൾഡിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

TAGS :

Next Story