ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്സിൻ സംഭരിച്ചുവെക്കാൻ അനുമതി
ജീവനക്കാർക്ക് വേണ്ടി വാക്സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്

ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്.
ജീവനക്കാർക്ക് വേണ്ടി വാക്സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റുവിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ സൂക്ഷിച്ചുവെക്കുന്ന വാക്സിെൻറ വിലയായ 20ഒമാൻ റിയാൽ കമ്പനികൾ വഹിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിൽ തന്നെ വാക്സിൻ ലഭിക്കാൻ കടുത്ത മൽസരാന്തരീക്ഷം നിലനിൽകുന്ന സാഹചര്യത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം ഇതിെൻറ ലഭ്യത ഉറപ്പുവരുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. കൊറോണക്കെതിരായ വാക്സിൻ ഉൽപാദിപ്പിക്കുന്ന വിവിധ കമ്പനികളുമായും 'അന്താരാഷ്ട്ര വാക്സിൻ അലയൻസ്'വുമായും മന്ത്രാലയം ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടുണ്ട്. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുമായും യുനിസെഫുമായും സഹകരിച്ചാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.
Adjust Story Font
16

