കണ്ണൂരിലെ സദാചാര ആക്രമണം: പ്രതി പിടിയിൽ
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

കണ്ണൂർ പാനൂരിൽ പത്താം ക്ലാസുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ.മുത്താറി പീടിക സ്വദേശി ഓട്ടോ ഡ്രൈവർ ജിനീഷിനെയാണ് പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്
ചെണ്ടയാട് സ്വദേശിയായ പതിനഞ്ചുകാരനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തിനിരയായത്.തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടയായിരുന്നു സംഭവം.ക്ലാസ് കഴിഞ്ഞ് സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ മുത്താറി പീടികയില്‍വെച്ചാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചത്.
വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയില്‍നിന്നും വിവരങ്ങള്‍ അറിഞ്ഞ രക്ഷിതാക്കള്‍ തുടര്‍ന്ന് പാനൂര്‍ പോലീസില്‍ പരാതി നല്‍കി.ജിനീഷ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്
Adjust Story Font
16

