Quantcast

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായെത്തുന്നത് 'ബിജെപി സ്ഥാനാര്‍ഥി'; വണ്ണിലെ വിവേക് ഗോപന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

സന്തോഷ് വിശ്വനാഥാണ് പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

MediaOne Logo

  • Published:

    18 March 2021 3:25 PM IST

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായെത്തുന്നത് ബിജെപി സ്ഥാനാര്‍ഥി; വണ്ണിലെ വിവേക് ഗോപന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
X

കടക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വണ്‍ സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്ന വിവേക് ഗോപന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ മറ്റൊരു കൌതുകവുമുണ്ട്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വിവേക് ഗോപന്‍.

സന്തോഷ് വിശ്വനാഥാണ് പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് തിരക്കഥ. മമ്മൂട്ടിയോടൊപ്പം മുരളി ഗോപി, ജോജു ജോര്‍ജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ വൺ സിനിമയുടെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

TAGS :

Next Story