സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയത്.
ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി പോളി വടക്കൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹരജി പരിഗണിക്കുന്ന വേളയില്‍ ഓൺലൈൻ റമ്മി നിരോധിക്കാൻ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് മേധാവിയുടെ റിപ്പോർട്ട് നിയമ വകുപ്പിന്‍റെ പരിഗണിനയിലാണെന്നാണ് അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
നിയമ നിർമ്മാണം വേഗത്തില്‍ നടപ്പാക്കാന്‍ നിയമ വകുപ്പ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശവും നല്കിയിരുന്നു. തുടര്‍ന്നാണ് കേരള ഗെയിമിംഗ് ആക്ടിന്‍റെ പരിധിയില്‍ പണം വെച്ചുള്ള റമ്മികളി നിയമവിരുദ്ധമായി ഉള്‍പ്പെടുത്തിയത്. ഹർജി പരിഗണിച്ച വേളയില്‍ കോടതി ഓൺലൈൻ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ വിരാട് കോഹ്ലി, അജു വർഗീസ്, നടി തമന്ന എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.
Adjust Story Font
16

