ഉമ്മന്‍ചാണ്ടിയും കെ.കെ ശൈലജയും പത്രിക സമര്‍പ്പിച്ചു
പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്

നാമനിർദേശ പത്രികാ സമർപ്പണത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോഗ്യമന്ത്രി കെ.കെ ശൈലജയും പത്രിക സമർപ്പിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പുതുപ്പള്ളിയിലെത്തി പത്രിക സമർപ്പണം നടത്തി. വരുംദിവസങ്ങളിലും കൂടുതൽ പ്രമുഖർ പത്രിക സമർപ്പിക്കും. പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്. ഹരിപ്പാട് ബ്ലോക്കോഫീസിലായിരുന്നു പത്രിക സമർപ്പണം.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കൊപ്പമെത്തി പാമ്പാടി ബ്ലോക്ക് ഓഫീസിലായിരുന്നു പത്രിക സമർപ്പണം. ആരോഗ്യമന്ത്രി കെ. കെ ശൈലജ ദാരിദ്ര്യ വിഭാഗം പ്രൊജക്ട് ഡയറക്ടർക്കാണ് പത്രിക നൽകിയത്. കണ്ണൂർ കലക്ടറേറ്റിലായിരുന്നു പ്രതികാ സമർപ്പണം.
ചിറ്റൂർ മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി മന്ത്രി കെ.കൃഷ്ണൻ കുട്ടിയും ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർക്ക് മുന്‍പാകെ പത്രിക സമർപ്പിച്ചു. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പാച്ചേനിയും തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ഗോവിന്ദനും ഉദുമ എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പു വും ഇന്ന് പത്രിക സമർപ്പിച്ചു. കോവളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം. വിൻസെന്‍റും ഇന്ന് പത്രിക നൽകിയിട്ടുണ്ട്.
Adjust Story Font
16

