നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ വേണമെന്ന് ഹൈക്കമാന്‍ഡ്; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് സാധ്യത
താന്‍ അമ്പത് കൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നത് എന്നറിയില്ലെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: നേമം നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന്‍ മത്സരിപ്പിക്കാനും സാധ്യത. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഉമ്മന്‍ചാണ്ടി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ മത്സരിക്കണമെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള നിര്‍ദേശം വച്ചത് ഹൈക്കമാന്‍ഡാണ്. ഇത് കേരളത്തില്‍ ഉടനീളം പ്രതിഫലിക്കുമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് പറയുന്നത്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല.
അതിനിടെ, നേമത്തില്‍ ഇതുവരെ ഒരു തീരുമാനം കൈ കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കും. കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും അംഗീകാരം ലഭിക്കുന്ന പട്ടികയാകും പുറത്തിറക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ അമ്പത് കൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നത് എന്നറിയില്ല എന്നാണ് ഉമ്മന്‍ചാണ്ടി വാര്‍ത്തയോട് പ്രതികരിച്ചത്.
Adjust Story Font
16

