Quantcast

ത്വലാഖ്: അമിനി കോടതിയുടെ ചരിത്രവിധി

കൃത്യമായ കാരണമില്ലാതെ ത്വലാഖ് ചൊല്ലിയാൽ അതു നിയമപരമായി നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ പറയുന്നത്

MediaOne Logo
ത്വലാഖ്: അമിനി കോടതിയുടെ ചരിത്രവിധി
X

ലക്ഷദ്വീപിലെ അമിനി സബ് കോടതിയുടെ ത്വലാഖ് സംബന്ധിച്ച വിധി ദ്വീപിന്റെ ചരിത്രത്തിലാദ്യമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. അമിനി സ്വദേശിയായ 34 കാരന് 30കാരിയായ ഭാര്യയെ തല്വാഖ് ചൊല്ലി. 9 വര്ഷം മുന്പ് വിവാഹിതരമായ ദന്പതികള്ക്ക് ആദ്യ കാലത്തൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അമിനി സ്വദേശിയായ യുവാവിന് ജോലി മിനിക്കോയി ദ്വീപിലേക്ക് മാറ്റികിട്ടി. അവിടെ കൂടെ ജോലി ചെയ്യുന്ന പെണ്കുട്ടിയുമായി അടുപ്പമായി..അതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ ബന്ധം ഭാര്യയറിഞ്ഞതോടെ അത് വീട്ടുകാരറിഞ്ഞു. പിന്നീട് ഇതിനെ ചൊല്ലിയുള്ള വഴക്കുകളും ആരംഭിച്ചു.

2019 ല് യുവാവ് ഭാര്യയെ ത്വലാഖ് ചെല്ലാനുള്ള നടപടിയാരംഭിച്ചു. ആദ്യ ത്വലാഖ് ചൊല്ലി. പിന്നീട് ശരീഅത്ത് നിയമം അനുശാസിക്കുന്ന ഇടവേളകള് ക്യത്യമായി പാലിച്ച് രണ്ടാം ത്വലാഖും ചൊല്ലി. ത്വലാഖ് നടപടികള് പൂര്ത്തിയാക്കിയെന്ന് കാണിച്ച് പ്രദേശത്തെ ഖാളിയില് നിന്നും വിവാഹമോചന സര്ട്ടിഫിക്കറ്റും നേടി. ഖാളി അറിയിക്കുന്‌പോഴാണ് ഭാര്യ താന് നിയമപരമായി വിവാഹമോചിതയായെന്ന വിവരം അറിയുന്നത്.ഇതോടെയാണ് യുവതി നിയമനടപടിക്കിറങ്ങുന്നത്. ഈ കേസിലാണ് അമിനി സബ് കോടതി ജഡ്ജി കെ ചെറിയകോയയുടെ സുപ്രധാനമായ വിധി.

ഖാളി നല്കിയ വിവാഹമോചന സര്ട്ടിഫിക്കറ്റ് നിയമപരമായി നിലനില്ക്കില്ലെന്നൈയിരുന്നു 30 കാരിയായ ഭാര്യയുടെ വാദം. ഭര്ത്താവ് മൂന്ന് ത്‌ലലാഖും ക്യത്യമായ ഇടവേളകളിലാണ് ചൊല്ലിയത്. എന്നാല് ത്‌ലലാഖ് ചൊല്ലുന്നതിന് മുന്പ് ശരിഅത്ത് വിധിപ്രകാരം ആദ്യം ഭര്ത്താവിന്റെയും ഭാര്യയുടെയും വീട്ടുകാര് തമ്മില് മധ്യസ്ഥ ചര്ച്ച നടത്തണം. അതിന് ശേഷം ഒന്നാം ത്‌ലലാഖും വീണ്ടും മധ്യസ്ഥ ചര്ച്ചയ്ക്ക് ശേഷം രണ്ടാം ത്വലാഖും ചൊല്ലണം. ഈ കേസില് ത്‌ലലാഖ് ചൊല്ലിയെങ്കിലും മധ്യസ്ഥ ചര്ച്ച ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഖാളിയുടെയും രണ്ട് വീട്ടുകാരുടെയും മധ്യസ്ഥതയില് നടത്തുന്ന ചര്ച്ചയുടെ ഉദ്ദേശം തന്നെ ഏതെങ്കിലും തരത്തില് ഒരുമിച്ച് പോകാന് സാധിക്കുമെങ്കില് ആ ബന്ധത്തെ യോജിപ്പിക്കുക എന്നതാണ്. എന്നാല് അത്തരം ചര്ച്ചയില്ലാതെയാണ് ഈ വിവാഹമോചനം നടത്തിയത്. ഇത് പരിഗണിക്കാതെ ഖാളി സര്ട്ടിഫിക്കറ്റ് നല്കിയതും.

മധ്യസ്ഥത ചര്ച്ച നടത്താതെയുള്ള വിവാഹമോചനം നിമയപരമല്ലെന്ന് സുപ്രിം കോടതിതന്നെ സൈറ ബാനു കേസിലുള്‌പ്പെടെ വ്യക്തമാക്കിയതാണ് . അമിനി സബ് ജഡ് ജ് കെ ചെറിയ കോയ ഉത്തരവിലൂടെ ചൂണ്ടികാണിക്കുന്നുണ്ട്.അതിനാല് ത്വലാഖിന് മുന്പും ശേഷവും മധ്യസ്ഥ ചര്ച്ചയില്ലാത്ത ത്‌ലവാഖുകള് നിയമവിരുദ്ധമെന്ന് ലക്ഷദ്വീപ് കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. ശരീഅത്ത് അനുസരിച്ചുവെന്ന് പറയന്‌പോഴും അത് ഒരിക്കലും ഇസ്ലാമിക വിരുദ്ധമാകരുതെന്ന് കോടതി ഓര്മിപ്പിക്കുന്നുണ്ട്.ത്വലാഖ് എന്നത് അത്ര നിസാരമായി കാണാന് കഴിയുന്നതല്ലെന്നും സങ്കീര്ണമായ പ്രക്രിയയാണെന്നും കോടതി ചൂണ്ടികാണിക്കുന്നു. ഈ കേസില് തന്നെ മധ്യസ്ഥ ചര്ച്ച നടത്തിയില്ലെന്ന കാര്യത്തിനൊപ്പം മറ്റൊന്നുകൂടി കോടതി പരിഗണിച്ചു. ഈ വിവാഹമോചനത്തിന്റെ കാരണമെന്താണന്നത് സംബന്ധിച്ച് . യാവിവനൊപ്പം ജോലി ചെയ്തിരുന്ന പെണ്കുട്ടിയുമായി ഇയാള് അടുപ്പത്തിലാണെന്ന് ഭാര്യ പലരോടും പറഞ്ഞു നടന്നുവെന്നതാണ് വിവാഹമോചനത്തിന്റെ കാരണമായി കോടതിയില് ഭര്ത്താവ് ബോധിപ്പിച്ചത്. ഇത് വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

കൃത്യമായ കാരണമില്ലാതെ ത്‌ലലാഖ് ചൊല്ലിയാല് അത് നിയമപരമായി നിലനില്ക്കില്ലെന്നാണ് കോടതിയുടെ ഉത്തരവില് പറയുന്നത്. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങളെ ഊട്ടിഉറപ്പിക്കുന്ന സുപ്രധാനമായ ഒരു വിധി പ്രസ്താവമാണ് കീഴ്‌കോടതിയില് നിന്നുമുണ്ടായിട്ടുള്ളത്. ഒരുപക്ഷെ കീഴ്‌കോടതികളൊന്നും തന്നെ ഇത്രയും കര്ശമായൊരു നിലപാട് എടുത്തതായി അറിവില്ല. മുസ്ലിം സ്ത്രീകളുടെ ജീവനാശം സംബന്ധിച്ച് ഷബാനും കേസിലും മുത്തലാഖ് സംബന്ധിച്ച് സൈറാ ബാനു കേസുലുമെല്ലാം ക്യത്യമായ മാര്ഗ് നിര്‌ദേശങ്ങള് സുപ്രിം കോടതിയുള്‌പ്പെടെ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിസാരമായ കാരണങ്ങള്‌കൊണ്ട് ഭര്ത്യവീട്ടിലെ ദാസിയോ അല്ലങ്കില് ഉപേക്ഷിക്കപ്പെട്ടവളോ ആകാന് മുസ്ലിം സ്ത്രീകള് തയാറാവേണ്ടതില്ലെന്ന പാഠമാണ് ഈ ചരിത്ര വിധി.



TAGS :

Next Story