93ാമത് ഓസ്കർ നാമനിർദേശ പട്ടിക പുറത്ത് വിട്ടു
10 നാമനിർദ്ദേശങ്ങളുമായി മാങ്ക് എന്ന ചിത്രം പട്ടികയിൽ തിളങ്ങി

93ാമത് ഓസ്കർ നാമനിർദേശ പട്ടിക പുറത്ത് വിട്ടു. 10 നാമനിർദ്ദേശങ്ങളുമായി മാങ്ക് എന്ന ചിത്രം പട്ടികയിൽ തിളങ്ങി. ഏപ്രിൽ 25ന് ആണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക.
ഹോളിവുഡിലെ പവർ കപ്പിളായ പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക്ക് ജോനാസും ചേർന്നാണ് 93-ാമത് ഓസ്കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചത്. 10 നാമനിർദ്ദേശങ്ങളുമായി മാങ്ക് മുന്നിലാണ്. ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങൾ തൊട്ട് പിന്നിലുണ്ട്.
മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വർഷം അന്തരിച്ച നടൻ ചാഡ്‍വിക്ക് ബോസ്മാൻ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയവ ഉൾപ്പെടെ ആറ് നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനത്തിൽ സ്ത്രീകളെയും അഭിനയത്തിൽ കറുത്ത വർഗക്കാരെയും അവഗണിച്ചതിന് ഓസ്കർ അക്കാദമി കഴിഞ്ഞ വർഷം രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.
ക്ലോയി ഷാവോ, എമറാൾഡ് ഫെന്നൽ എന്നിവർ നോമാഡ്‌ലാൻഡിനും പ്രോമിസിംഗ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കായുള്ള മത്സരത്തിൽ വിയോള ഡേവിസ് , ആന്ദ്ര ഡേ, ഡാനിയേൽ കലൂയ , ലേക്കിത്ത് സ്റ്റാൻഫീൽഡ്, തുടങ്ങിയവർ മുന്നിലുണ്ട്.
Adjust Story Font
16

