Quantcast

തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ സെഞ്ച്വറി; റെക്കോര്‍ഡിന്‍റെ പടികള്‍ കയറി പടിക്കല്‍

വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തോടുള്ള മത്സരത്തില്‍ കര്‍ണാടകയ്ക്കു വേണ്ടി സെഞ്ച്വറി നേടി ദേവ്ദത്ത് പടിക്കല്‍.

MediaOne Logo

  • Published:

    8 March 2021 8:02 AM GMT

തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ സെഞ്ച്വറി; റെക്കോര്‍ഡിന്‍റെ പടികള്‍ കയറി പടിക്കല്‍
X

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ സെഞ്ച്വറി നേ‌‌‌ടി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഡല്‍ഹിയില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തോടാണ് പടിക്കലിന്‍റെ നാലാം സെഞ്ച്വറി നേട്ടം.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ റെയില്‍വേസിനെതിരേയും (145), കേരളത്തിനെതിരേയും (126), ഒഡിഷയ്ക്കെതിരേ (152)യും പടിക്കല്‍ സെഞ്ച്വറി നേടിയിരുന്നു.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ രവി കുമാര്‍ സമര്‍ഥിന്‍റെയും(192) പടിക്കലിന്‍റെയും (101) സെഞ്ച്വറി മികവില്‍ കര്‍ണാ‌ടക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. കേരളത്തിനായി എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് നേടി. മറ്റു ബോളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് ഒന്നും കാട്ടിയില്ല. ശ്രീശാന്ത് പത്ത് ഓവറില്‍ 73 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

TAGS :

Next Story