കോങ്ങാട് ലീഗിന് നല്‍കിയതില്‍ കോണ്‍ഗ്രസിലും പട്ടാമ്പി കിട്ടാത്തതില്‍ ലീഗിലും അതൃപ്തി
യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് പിന്നാലെ പാലക്കാട് ജില്ലയിൽ മുസ്‍ലിംലീഗ്, കോൺഗ്രസ് നേതൃത്വങ്ങൾ വലിയ നിരാശയിലാണ്.

കോങ്ങാട് സീറ്റ് മുസ്‍ലിം ലീഗിന് വിട്ടുനൽകിയതിൽ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി. പട്ടാമ്പി സീറ്റ് ലഭിക്കാത്തതിൽ മുസ്‍ലിം ലീഗിനും കടുത്ത പ്രതിഷേധം ഉണ്ട്. മലമ്പുഴ മണ്ഡലം ജനതാദളിന് നൽകിയതിൽ പ്രതിഷേധിച്ച് പുതുശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് പിന്നാലെ പാലക്കാട് ജില്ലയിൽ മുസ്‍ലിംലീഗ്, കോൺഗ്രസ് നേതൃത്വങ്ങൾ വലിയ നിരാശയിലാണ്. പട്ടാമ്പി സീറ്റിന് പകരം കോങ്ങാട് വാങ്ങിയ ലീഗ് നേതൃത്വത്തിനെതിരെ ജില്ലയിലെ മുസ്‍ലിം ലീഗ് നേതാക്കൾക്ക് അമർഷം ഉണ്ട്. പട്ടാമ്പി ഒഴികെ ജില്ലയിലെ മറ്റൊരു സീറ്റും ഏറ്റെടുക്കരുതെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും കോങ്ങാട് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. എം.എ സമദിന് പട്ടാമ്പി സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു.
കോൺഗ്രസ് മത്സരിച്ചാൽ വിജയ സാധ്യതയുള്ള കോങ്ങാട് മണ്ഡലം ലീഗിന് നൽകിയതിൽ ഡിസിസി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ ഉൾപ്പടെ ഉള്ള നേതാക്കളും അതൃപ്തരാണ്. വി.കെ ശ്രീകണ്ഠന്‍റെ ഭാര്യയും എഐസിസി അംഗവുമായ കെ.എ തുളസി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയതിനു ശേഷമാണ് കോങ്ങാട് സീറ്റ് ലീഗിന് നൽകിയത്. മലമ്പുഴ മണ്ഡലം ജനതാദളിന് നൽകിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ രാജി സന്നന്ധത അറിയിച്ചിട്ടുണ്ട് നെന്മാറ സീറ്റ് സിഎംപി ക്ക് നൽകിയതിലും പ്രദേശിക കോൺഗ്രസ് നേതാക്കൾക്ക് പ്രതിഷേധം ഉണ്ട്.
Adjust Story Font
16

