മുംബൈ സിറ്റിക്ക് അഭിനന്ദനങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള
ലീഗ് ഘട്ടത്തില്‍ ആദ്യ എത്തുന്നവര്‍ക്കാണ് ഐ.എസ്.എല്‍ ഷീല്‍ഡ് സമ്മാനം

ഐ.എസ്.എൽ ലീഗ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ആദ്യ വർഷം തന്നെ മുംബൈ സിറ്റി ഐ.എസ്.എല്ലിൽ ഒന്നാമത് എത്തിയത് ടീമിനു മുഴുവനായി അഭിനന്ദനങ്ങൾ അറിയിച്ച ഗ്വാർഡിയോള എല്ലാ ലീഗും കടുപ്പമാണ് എന്ന് പ്രതികരിച്ചു.
PEP on @MumbaiCityFC 💬 Incredible success. It is part of the CFG family.
— Manchester City (@ManCity) March 1, 2021
Now comes the play-off. Hopefully they can do well.
Congratulations to all the people. Every league is tricky and when you win it is well deserved.
അതുകൊണ്ട് തന്നെ വിജയിക്കുന്നവർ ബഹുമാനം അർഹിക്കുന്നു എന്നും ഗ്വാർഡിയോള പറഞ്ഞു. ഇനി ബാക്കിയുള്ള പ്ലേ ഓഫ് മത്സരത്തിന് ആശംസ അറിയിച്ച ഗ്വാർഡിയോള മുംബൈ സിറ്റി കിരീടം ഉയർത്തും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പരിശീലകൻ ലൊബേരയെയും പെപ് അഭിനന്ദിച്ചു. ഇന്നലെ മോഹൻ ബഗാനെ തോൽപ്പിച്ചതോടെ ആയിരുന്നു മുംബൈ സിറ്റി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. മുംബൈയുടെ ചരിത്രത്തിലെ ആദ്യ കിരീടമായിരുന്നു ഇത്.
ലീഗ് ഘട്ടത്തില്‍ ആദ്യ എത്തുന്നവര്‍ക്കാണ് ഐ.എസ്.എല്‍ ഷീല്‍ഡ് സമ്മാനം. ഐ.എസ്.എല്‍ ഷീല്‍ഡിന് പുറമേ 50 ലക്ഷം സമ്മാന തുകയും ലീഗ് ജേതാക്കള്‍ക്ക് ലഭിക്കും.
Adjust Story Font
16

