പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
മന്ത്രി ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സി.എച്ച് ഇബ്രാഹീം കുട്ടിയാണ് സ്ഥാനാർഥി. പ്രഖ്യാപനം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ നടത്തി.
പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ഇബ്രാഹിംകുട്ടി എം.എസ്.എഫ് ജില്ലാ മുൻ ജോ.സെക്രട്ടറിയാണ്. ലോക കേരള സഭ അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമാണ്. സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന ഇബ്രാഹീം കുട്ടി വ്യവസായത്തിലേക്ക് തിരിയുകയും പിന്നീട് സാമൂഹിക, ജീവകാരുണ്യ മേഖലയിലും പ്രവർത്തിച്ച് വരികയായിരുന്നു.
ഇബ്രാഹീം കുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന് പ്രാദേശിക തലത്തിൽ നിന്ന് ആവശ്യപ്പെട്ടതായി ഹൈദരലി തങ്ങൾ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
മന്ത്രി ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
Next Story
Adjust Story Font
16

