'കൊള്ള' തുടര്‍ച്ചയായ പത്താം ദിവസത്തില്‍; പെട്രോള്‍, ഡീസല്‍ വില കൂട്ടി
ഇന്ന് പെട്രോളിന് 25 പൈസയും ഡീസൽ 27 പൈസയുമാണ് വർധിപ്പിച്ചത്.

സംസ്ഥാനത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസൽ 27 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസം കൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് കൂട്ടിയത്.
കോഴിക്കോട് പെട്രോളിന് 90 രൂപ കടന്നു. 84.63 രൂപ ആണ് ഡീസലിന്‍റെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില 85.93 രൂപയും പെട്രോള്‍ വില 91.42 രൂപയുമാണ്.
സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.
Next Story
Adjust Story Font
16

