നാലാം ദിവസവും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില 90 രൂപക്ക് അടുത്ത്
പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വർധിച്ചു

സംസ്ഥാനത്ത് ഇന്ധന വില സർവ്വകാല റെക്കോർഡിൽ. തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89 രൂപ 73 പൈസയും ഡീസലിന് 83രൂപ 91പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 88.12 രൂപയായി. ഡീസലിന് 83.91രൂപയും. കോഴിക്കോട് പെട്രോൾ ലിറ്ററിന് 88.29രൂപയും ഡീസലിന് 82.59രൂപയുമാണ് വില.
പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ടു മാസത്തിനിടെ 16 രൂപയിലധികമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചത്.
Next Story
Adjust Story Font
16

