Quantcast

''പിണറായി വിജയന്‍ ഒരു കൊലപാതക കേസിലെ പ്രതി'': ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍

'മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സമ്മതിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം'. മലബാറില്‍ സി.പി.എം, എസ്.ഡി.പി.ഐ ആയി മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

MediaOne Logo

  • Published:

    9 March 2021 12:28 PM IST

പിണറായി വിജയന്‍ ഒരു കൊലപാതക കേസിലെ പ്രതി: ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍
X

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.പിണറായി വിജയന്‍ ഒരു കൊലപാതക കേസിലെ പ്രതിയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. 'കൊലപാതക കേസില്‍ പ്രതിയായ മുഖ്യമന്ത്രിയാണ് കേന്ദ്ര മന്ത്രി അമിത്ഷാക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

അമിത്ഷാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടി മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സമ്മതിക്കില്ല. സി.പി.എം എസ്.ഡി.പി.ഐക്ക് തുല്യമായിരിക്കുകയാണ്'. സി.പി.എം എന്ന പാര്‍ട്ടി മലബാറില്‍ എസ്.ഡി.പി.ഐ ആയി മാറിയിരിക്കുകയാണെന്നും' സുരേന്ദ്രന്‍ പറഞ്ഞു.

TAGS :

Next Story