സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കിയെന്ന് പിണറായി
വികസനം തകർക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക.
വികസനം തകർക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി. കേരളത്തിലെ ജനങ്ങളെ അതിന്‍റെ കൂടെ ഒഴുക്കാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകൾക്ക് മറുപടി പറയാൻ ഭരണപക്ഷത്തെ നിർബന്ധിക്കുന്നുവെന്നും പിണറായി പറഞ്ഞു.
Next Story
Adjust Story Font
16

