Quantcast

പിജെ ആര്‍മി പ്രൊഫൈല്‍ ചിത്രത്തില്‍ മാറ്റം; പി ജയരാജന്‍ മാറി പിണറായി വന്നു

ക്യാപ്റ്റന്‍ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോ ഇന്നാണ് അപ്ഡേറ്റ് ചെയ്തത്.

MediaOne Logo

  • Updated:

    2021-03-07 15:43:49.0

Published:

7 March 2021 9:22 PM IST

പിജെ ആര്‍മി പ്രൊഫൈല്‍ ചിത്രത്തില്‍ മാറ്റം; പി ജയരാജന്‍ മാറി പിണറായി വന്നു
X

പിജെ ആർമി എന്ന ഫേസ് ബുക്ക് പേജിന്‍റെ പ്രൊഫൈലില്‍ നിന്ന് പി ജയരാജന്‍റെ ചിത്രം മാറ്റി. ഇപ്പോഴത്തെ പ്രൊഫൈല്‍ ഫോട്ടോയിലുള്ളത് പിണറായി വിജയനാണ്. ക്യാപ്റ്റന്‍ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോ ഇന്നാണ് അപ്ഡേറ്റ് ചെയ്തത്.

തുടക്കം മുതല്‍ പി ജയരാജനെ കേന്ദ്രീകരിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ് പിജെ ആര്‍മി എന്ന പേജില്‍ വരാറുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഈ പേജില്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന വിമര്‍ശനം ഉന്നയിച്ച് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ പദവി രാജിവെക്കുകയുണ്ടായി. ധീരജിന്‍റെ നേതൃത്വത്തിലായിരുന്നു അമ്പാടിമുക്കിൽ നിന്നും ബിജെപി - ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത്. ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇദ്ദേഹത്തെ ഇന്നലെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

ये भी पà¥�ें- പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച പ്രവർത്തകനെ സി.പി.എം പുറത്താക്കി

പിന്നാലെ വിശദീകരണവുമായി പി ജയരാജന്‍ തന്നെ രംഗത്തെത്തി. പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അതിനെ സ്വാധീനിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. പിജെ ആർമി എന്ന പേരിൽ നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍, പ്രചരണം തുടരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽ.ഡി.എഫിന്‍റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ये भी पà¥�ें- മൂന്നര പതിറ്റാണ്ടിന് ശേഷം കണ്ണൂരില്‍ ജയരാജന്മാരില്ലാത്ത തെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിന്‍റ അടിസ്ഥാനത്തിലാണ് പി ജയരാജന് സീറ്റ് നിഷേധിച്ചതെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്‍റെ വാദം. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതോടെ അഞ്ച് മന്ത്രിമാര്‍ക്കും സീറ്റില്ല. തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാരാണ് ഈ മാനദണ്ഡ പ്രകാരം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംകിട്ടാതെ പോയത്.

TAGS :

Next Story