സ്ഥാനാർഥി പട്ടിക സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ല- പികെ കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടിയിൽ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവർത്തകർ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ എത്തിയിരുന്നു

മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. അഭിപ്രായ പ്രകടനങ്ങൾ സ്വാഭാവികമാണെന്നും അതൊന്നും തിരിച്ചടി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഏറെ വൈകില്ലെന്ന് കരുതുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
തിരൂരങ്ങാടിയിൽ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവർത്തകർ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ എത്തിയിരുന്നു. വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയാണ് മജീദ് എന്നാണ് പാണക്കാടെത്തിയ പ്രവർത്തകർ പറഞ്ഞത്.
Next Story
Adjust Story Font
16

