Quantcast

കോവിഡ് രോഗികളെ കണ്ടെത്താൻ നായകള്‍

യു.എ.ഇ സുരക്ഷാ വിഭാഗമാണ്പരിശീലനം സിദ്ധിച്ച നായകളെ കോവിഡ് രോഗികളെ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്

MediaOne Logo

  • Published:

    11 March 2021 7:56 AM IST

കോവിഡ് രോഗികളെ കണ്ടെത്താൻ നായകള്‍
X

കോവിഡ് രോഗികളെ കണ്ടെത്താൻ കെ9 നായകളുടെ സംഘത്തെ ഉപയോഗപ്പെടുത്തി യു.എ.ഇ സുരക്ഷാ വിഭാഗം. പരിശീലനം സിദ്ധിച്ച നായകളെയാണ് സംഘത്തിൽ ഉള്‍പ്പെ‌ടുത്തിയത്. നീക്കം വിജയകരമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ അഭിപ്രായം.

പ്രമുഖർ പങ്കടുക്കുന്ന പ്രധാന പരിപാടികളിലും മറ്റും കോവിഡ് രോഗികളുടെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണമാണ് നായകളുടെ കൂട്ട് തേടാൻ സുരക്ഷാ വിഭാഗത്തെ പ്രേരിപ്പിച്ചത്. മികച്ച പരിശീലനം നൽകിയാണ് നായകളെ ഇതിനായി പാകപ്പെടുത്തുന്നത്.

അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ വരെ പങ്കടുക്കുന്ന പ്രധാന പരിപാടികൾ നടക്കുന്നിടത്തായിരിക്കും നായകളുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോവിഡ് രോഗബാധിതനായ വ്യക്തിയുടെ കക്ഷത്തില്‍ നിന്നുള്ള ഹൈസ്പീഡ് സാമ്പിളിംഗിനെ ആശ്രയിച്ചാണ് പരിശോധന.

വ്യക്തികളുടെ അകന്ന സാമീപ്യത്തിൽ പോലും നായ്ക്കൾക്ക് ഇത് എളുപ്പം മണത്തെടുക്കാനും വിവരം കൈമാറാനും സാധിക്കും. കോവിഡ് കേസുകൾ കണ്ടെത്താൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നായകളെ ഉപയോഗിച്ച് പരിശോധനയും നടത്തി വരുന്നുണ്ട്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലും K9 പൊലീസ് നായകളു‌‌ടെ സംഘം സജീവമാണ്.

TAGS :

Next Story