Quantcast

വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷംല എൽ, ജനറൽ സെക്രട്ടറി സുലൈഖ എൻ

സംസ്ഥാന ജനറൽ കൗൺസിലിലേക്കുള്ള അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    23 Sept 2023 11:34 AM IST

Women Justice Thiruvananthapuram District President Shamla
X

തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കൺവെൻഷൻ അടക്കുളങ്ങര പാരഡൈസിൽ നടന്നു. 2023-25 കാലയളവിലെ ജില്ലാ പ്രസിഡന്റായി ഷംല എൽ, ജനറൽ സെക്രട്ടറിയായി സുലൈഖ എൻ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജിത കെ എസ്, അമീന, ആരിഫാബീവി, അസുമാ ബീവി, ബിന്ദു ടീച്ചർ, ബീബിജാൻ, ഫാത്തിമാ നവാസ്, ഹസീന ബഷീർ, നദീറ ബഷീർ, റാഹില ബിലാൽ, രഞ്ജിത ജയരാജ്, ഷാഹിദ ഹാറൂൺ, താജുന്നിസ എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് സംസ്ഥാന ജനറൽ കൗൺസിലിലേക്കുള്ള അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം ഡോ. നസിയ ഹസ്സൻ തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു.

സംസ്ഥാന ട്രഷറർ സനീറ ബഷീർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീന അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്ഫ് കല്ലറ ആശംസ പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ഡോ. നസിയ ഹസ്സൻ സമാപനം നടത്തി. മുൻ ജനറൽ സെക്രട്ടറി ഷംല സ്വാഗതവും ജില്ലാ വരണാധികാരി ബിബിജാൻ നന്ദിയും പറഞ്ഞു.

TAGS :

Next Story