Quantcast

'യു.പി പൊലീസ് ഫിറോസിനെ കുടുക്കിയത്' അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നിരപരാധിയെന്ന് കുടുംബം

ഇത് വരെ ഒരു കേസ് പോലും ഫിറോസിനെതിരെ ഉണ്ടായിട്ടില്ലെന്നും യു.പി പൊലീസ് ഫിറോസിനെ മനപൂര്‍വം കുടുക്കിയതാണെന്നും ഭാര്യ സൗജത്തു

MediaOne Logo

  • Published:

    17 Feb 2021 3:08 PM IST

യു.പി പൊലീസ് ഫിറോസിനെ കുടുക്കിയത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നിരപരാധിയെന്ന് കുടുംബം
X

യു.പിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫിറോസ് നിരപരാധിയെന്ന് കുടുംബം. ഇത് വരെ ഒരു കേസ് പോലും ഫിറോസിനെതിരെ ഉണ്ടായിട്ടില്ലെന്നും യു.പി പൊലീസ് ഫിറോസിനെ മനപൂര്‍വം കുടുക്കിയതാണെന്നും ഭാര്യ സൗജത്തു പ്രതികരിച്ചു.

'ബിഹാറിൽ നിന്നും നാട്ടിലേക് മടങ്ങും വഴിയാണ് യു.പി യിൽ വെച്ച് ട്രെയിനിൽ നിന്നും ഫിറോസിനെ അറസ്റ്റ്‌ ചെയ്‌തത്‌. സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച്ആണ് ട്രെയിൻ ടിക്കറ്റ് എടുത്തത്. ഫിറോസിന്‍റെ വിവരം ലഭിക്കാതായതോടെ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. കേരള-ഉത്തര്‍ പ്രദേശ് ഡി.ജി.പിമാർക്കും റെയിൽവേ പോലീസിനും പരാതി നൽകിയിട്ടുണ്ട്'. ഫിറോസിന്‍റെ ഭാര്യ മീഡിയവണിനോട് പറഞ്ഞു.

ഇന്നലെയാണ് യു.പിയിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. പിടിയിലായവർ നഗരത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം. മലയാളികളായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസിന്‍റേത് കെട്ടിച്ചമച്ച കേസാണെന്നും സംഭവം അപലപനീയമാണെന്നും പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചിരുന്നു.

TAGS :

Next Story