പ്രഖ്യാപനത്തിനു മുൻപേ സി.പി.എം സ്ഥാനാർഥികളുടെ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവം
അഡ്വ. പി എ മുഹമ്മദ് റിയാസിന്‍റെയും ലിന്‍റോ ജോസഫിന്‍റെയും പോസ്റ്ററുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്

ഔദ്യോഗിക പ്രഖ്യാപനമാകും മുമ്പു തന്നെ കോഴിക്കോട്ടെ സി പി എം സ്ഥാനാർഥികളുടെ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവം. ബേപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് അഡ്വ. പി എ മുഹമ്മദ് റിയാസിന്‍റെയും തിരുവമ്പാടിയിലെ സ്ഥാനാർഥി ലിന്‍റോ ജോസഫിന്‍റെയും പോസ്റ്ററുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്.

സി പി എം ഫറോഖ് ഏരിയാ സെക്രട്ടറി എം ഗിരീഷാണ് റിയാസിന്‍റെ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. സി പി എം ഡിവൈഎഫ്ഐ നേതാക്കളാണ് ലിന്‍റോ ജോസഫിന്‍റെ പോസ്റ്റർ പോസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ സി പി എം പ്രചരണം തുടങ്ങിയെന്ന സൂചനയാണ് ഇവ നല്‍കുന്നത്.
Next Story
Adjust Story Font
16

