തരൂരില്‍ പികെ ജമീല മത്സരിക്കില്ല; പിപി സുമോദ് സ്ഥാനാര്‍ഥിയാകും
പികെ ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാലക്കാട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

തരൂര്‍ മണ്ഡലത്തില്‍ പികെ ജമീല സ്ഥാനാര്‍ഥിയാകില്ല. ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് തരൂരില്‍ സ്ഥാനാര്‍ഥിയാകും. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. അഡ്വ.ശാന്തകുമാരി കോങ്ങാട് മത്സരിപ്പിക്കും.
പികെ ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാലക്കാട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഷൊർണൂരിലും ഒറ്റപ്പാലത്തും സംസ്ഥാന കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥികളെ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഷൊർണൂരിൽ പികെ ശശിയെ തന്നെ സ്ഥാനാർഥിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് തള്ളി. പാലക്കാട് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.
Next Story
Adjust Story Font
16

