Quantcast

യുഎഇയില്‍ കാത്തിരുന്നത് ആഴ്ചകള്‍; കുവൈത്തിലേക്ക് പോകാനാകാതെ പ്രവാസികള്‍ മടങ്ങുന്നു

കുവൈത്തിലേക്ക് പോകാനായി യുഎഇയിലെത്തി ആഴ്ചകളായി ഹോട്ടലിൽ കഴിയുന്ന പ്രവാസികൾ നിരാശരായി നാട്ടിലേക്ക് മടങ്ങുന്നു.

MediaOne Logo

  • Published:

    23 Feb 2021 8:04 AM IST

യുഎഇയില്‍ കാത്തിരുന്നത് ആഴ്ചകള്‍; കുവൈത്തിലേക്ക് പോകാനാകാതെ പ്രവാസികള്‍ മടങ്ങുന്നു
X

കുവൈത്തിലേക്ക് പോകാനായി യുഎഇയിലെത്തി ആഴ്ചകളായി ഹോട്ടലിൽ കഴിയുന്ന പ്രവാസികൾ നിരാശരായി നാട്ടിലേക്ക് മടങ്ങുന്നു. ജോലി സ്ഥലത്ത് എത്താൻ വൻതുക ചെലവഴിച്ച ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ ഇന്ന് മുതൽ കോവിഡ് പരിശോധനയുടെ അധിക ചെലവും വഹിക്കണം. പ്രവാസികള്‍ക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുവൈത്തിൽ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേ ണ്ടെതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് വ്യാപന സാഹചര്യം സംബന്ധിച്ച്​ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്​ അവലോകനം ചെയ്ത മന്ത്രിസഭ, തൽക്കാലം കർഫ്യൂ വേണ്ടെന്നും വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട്​ ആകാമെന്നുമാണ്​ തീരുമാനിച്ചത്​. എന്നാല്‍ ഒത്തുകൂടലുകൾ തടയാനും കോവിഡ്​ പ്രതിരോധം ഉറപ്പുവരുത്താനും കർശന നടപടികൾ സ്വീകരിക്കാൻ ധാരണയായി.

watch video report

TAGS :

Next Story