Quantcast

ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പ്രാഥമിക നിഗമനം

കഴുത്തിലെ എല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും

MediaOne Logo

  • Published:

    5 Jan 2021 6:52 AM IST

ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പ്രാഥമിക നിഗമനം
X

മലപ്പുറം പന്താവൂരിൽ കൊല്ലപ്പെട്ട ഇർഷാദിനെ പ്രതികൾ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കഴുത്തിലെ എല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ക്ലോറോഫോം ഉപയോഗിച്ച് മയക്കാനുള്ളള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, ഇർഷാദിനെ അടിച്ചു വീഴ്ത്തിയ ശേഷം, കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ്, പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിലെ എല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. ഒപ്പം ആന്തരിക മുറിവുകളുമുണ്ട്. ഇർഷാദ് ധരിച്ചിരുന്ന അടിവസ്ത്രം, ഏലസ്സ്, മുമ്പ് നടന്ന വാഹനാപകടത്തിൽ നഷ്ടമായ പല്ല് എന്നിവ പ്രകാരം മൃതദേഹം ബന്ധുക്കൾ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ മൃതദേഹം ഇർഷാദിന്‍റേത് തന്നെയെന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്താൻ ഡി.എൻ.എ പരിശോധനയും നടത്തും. കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ആറ് മാസം മുൻപ് കാണാതായ പന്താവൂർ സ്വദേശി ഇർഷാദിനെ സുഹൃത്തുക്കളായ എബിൻ , സുഭാഷ് എന്നിവർ ചേർന്ന് പണം കൈക്കലാക്കിയ ശേഷം കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് കേസ്.

TAGS :

Next Story