കോന്നിയിൽ അഭിമാന പോരാട്ടം; വിജയ പ്രതീക്ഷയിൽ മൂന്ന് മുന്നണികളും
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുറമെ സിറ്റിംഗ് എം.എൽ.എ കെ.യു ജെനീഷ് കുമാറും ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്ററുമാണ് ഇവിടെ സ്ഥാനാർഥികൾ

പത്തനംതിട്ടയിലെ ഏറ്റവും വാശിയേറി മത്സരം നടക്കുന്ന മണ്ഡലമാണ് കോന്നി . ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുറമെ സിറ്റിംഗ് എം.എൽ.എ കെ.യു ജെനീഷ് കുമാറും ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്ററുമാണ് ഇവിടെ സ്ഥാനാർഥികൾ. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമായതിനാൽ കോന്നിയിലെ ജനങ്ങളും ആവേശത്തിലാണ്.
23 വർഷം തുടർച്ചയായി ഭരിച്ച കോന്നി കൈ വിട്ടതിന്‍റെ നിരാശ മായ്ക്കാനൊരുങ്ങിയാണ് കോൺഗ്രസിന്‍റെ പ്രവർത്തനം. അടൂർ പ്രകാശ് എം.പി മുന്നിൽ നിന്ന് നയിക്കുന്നതിനാൽ സ്ഥാനാർഥിക്കും പ്രവർത്തകർക്കും വിജയത്തിൽ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല.
ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മണ്ഡലത്തിലെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും ഭൂരിപക്ഷം മൂന്നിരട്ടിയാകുമെന്നുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമായതോടെ വിജയത്തിൽ കുറഞ്ഞതൊന്നും എന്‍.ഡി.എ കോന്നിയിൽ പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന മണ്ഡലമായതിനാൽ ബി.ജെ.പിക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. മുൻപെങ്ങും കാണാത്ത വിധത്തിലാണ് മൂന്ന് മുന്നണികളും മണ്ഡലത്തിൽ പ്രചരണം നടത്തുന്നത് . അതുകൊണ്ട് തന്നെ സർക്കാരിന്‍റെയും പ്രതിപക്ഷങ്ങളുടെയും യഥാർഥ വിലയിരുത്തലാവും കോന്നിയിലെ ജനവിധിയെന്ന കാര്യത്തിൽ സംശയങ്ങൾക്കിടയില്ല.
Adjust Story Font
16

