Quantcast

'നിങ്ങള്‍ മീം ഉണ്ടാക്കുന്നു, ഞാന്‍ എന്‍റെ സ്വപ്നം നിറവേറ്റുന്നു'; ട്രോളന്മാര്‍ക്ക് വിമര്‍ശനവുമായി പൃഥ്വി ഷാ

രണ്ട് ഇന്നിങ്‌സിലും തിളങ്ങാനാകാത്തതോടെ പൃഥ്വിയുടെ സാങ്കേതിക പിഴവ് വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു

MediaOne Logo

  • Published:

    27 Feb 2021 9:41 AM GMT

നിങ്ങള്‍ മീം ഉണ്ടാക്കുന്നു, ഞാന്‍ എന്‍റെ സ്വപ്നം നിറവേറ്റുന്നു; ട്രോളന്മാര്‍ക്ക് വിമര്‍ശനവുമായി പൃഥ്വി ഷാ
X

ആദ്യം സെഞ്ച്വറി, പിന്നീട് ഇരട്ട സെഞ്ച്വറി. മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയശേഷം വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റുകൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് പൃഥ്വി ഷാ.

'നിങ്ങള്‍ എന്‍റെ ഫോട്ടോ എഡിച്ച് ചെയ്ത് മീം ഉണ്ടാക്കി. ഞാന്‍ കഠിനാധ്വാനം ചെയ്ത് എന്റെ സ്വപ്‌നം നിറവേറ്റി' എന്ന ഡയലോഗുമായി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു സെഞ്ച്വറിയും ഇരട്ട ശതകവും ഇതിനോടകം പൃഥ്വി ഷാ നേടി കഴിഞ്ഞു.

ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് മാത്രമാണ് പൃഥ്വിക്ക് കളിക്കാനായത്. രണ്ട് ഇന്നിങ്‌സിലും തിളങ്ങാനാകാത്തതോടെ പൃഥ്വിയുടെ സാങ്കേതിക പിഴവ് വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ഓപ്പണിങ്ങിലേക്കെത്തി. ഈ സമയം പൃഥ്വിയെ കളിയാക്കി നിരവധി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. അതിനെല്ലാം മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story