Quantcast

അന്ന് മമ്മൂട്ടിയെ വച്ചെടുത്ത ആ ചിത്രം വലിയ പരാജയമായിരുന്നു, 16 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായി; ദിനേശ് പണിക്കര്‍

അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്

MediaOne Logo

  • Updated:

    2021-03-13 06:34:56.0

Published:

13 March 2021 12:05 PM IST

അന്ന് മമ്മൂട്ടിയെ വച്ചെടുത്ത ആ ചിത്രം വലിയ പരാജയമായിരുന്നു, 16 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായി; ദിനേശ് പണിക്കര്‍
X

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളയാളാണ് ദിനേശ് പണിക്കര്‍. അഭിനയത്തിലും തിളങ്ങിയിട്ടുള്ള ദിനേശ് ഇപ്പോള്‍ മിനിസ്ക്രീന്‍ രംഗത്ത് സജീവമാണ്. കിരീടം എന്ന മോഹന്‍ലാല്‍ സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. രജപുത്രൻ, പ്രണയവർണ്ണങ്ങൾ.. എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. മമ്മൂട്ടിയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിനേശ് പണിക്കരുടെ തുറന്നുപറച്ചില്‍.

മമ്മുക്കയെ വെച്ച് ഞാൻ എടുത്ത ചിത്രമായ സ്റ്റാലിൻ ശിവദാസ് വലിയ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് അത് വലിയ നഷ്ടമായിരുന്നു. അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും തനിക്ക് വലിയൊരു ദുഃഖമില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.

താൻ നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യ ചിത്രമായ കീരീടമായിരുന്നു ഏറ്റവും പുതിയ ചിത്രം. പിന്നീട് വലിയ സാമ്പത്തിക ലാഭം നേടി തന്ന ചിത്രമായിരുന്നു 1998 ൽ പുറത്തിറങ്ങിയ പ്രണയ വർണ്ണങ്ങൾ. അതൊരു കളർഫുൾ ചിത്രമായിരുന്നു.തോക്കെടുക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മഞ്ജുവാര്യരും എല്ലാവരും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും ദിനേശ് പണിക്കർ പറഞ്ഞു.

TAGS :

Next Story