രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളി; മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയുടെ മറുപടി സത്യാവാങ്മൂലം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയുടെ മറുപടി സത്യാവാങ്മൂലം. രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു എന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന് വിവരമുണ്ടെന്നും അതിൽ ഒന്നിൽ അതിജീവിത പ്രായപൂർത്തിയാകാത്ത ആളാണെന്നും പരാതിക്കാരി പറയുന്നു.
കൂടാതെ, ഭീഷണിപ്പെടുത്തി തന്റെ നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നും ആ വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ ഇപ്പോഴുമുണ്ടെന്നും പറഞ്ഞ അതിജീവിത പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താകുമെന്ന ഭയമുണ്ടെന്നും കോടതിയെ അറിയിച്ചു. ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും പരാതിക്കാരി വ്യക്തമാക്കി.
Adjust Story Font
16

