Quantcast

കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ 'ഹാദിര്‍' റഡാര്‍ പിടികൂടും

ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് മാത്രം

MediaOne Logo

Web Desk

  • Published:

    5 April 2022 9:34 AM GMT

കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍   ഹാദിര്‍ റഡാര്‍ പിടികൂടും
X

അബൂദബിയിലെ പെഡസ്ട്രിയന്‍ ക്രോസിങില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്ത വാഹനങ്ങളെ പിടിക്കാന്‍ പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനാരംഭിച്ചു. 'ഹാദിര്‍' എന്ന് പേരിട്ട പുതിയ സംവിധാനം നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് സന്ദേശമയക്കും. നിയമലംഘനം തുടര്‍ന്നാല്‍ പിടിവീഴും.

'ഹാദിര്‍' എന്നാല്‍ ജാഗ്രതപാലിക്കുക എന്നാണ് അര്‍ത്ഥം. പെഡസ്ട്രിയന്‍ ക്രോസിങ്ങിലൂടെ കടന്നുപോകുന്ന കാല്‍നടക്കാരുടെ കാര്യത്തില്‍ ജാഗ്രതപാലിക്കുന്നില്ലെങ്കില്‍ ഈ റഡാര്‍ സംവിധാനം നിയമംലംഘിച്ച വാഹനങ്ങളുടെ ചിത്രം പകര്‍ത്തും.

വീഡിയോ കാണുക

പെഡസ്ട്രിയന്‍ ക്രോസിങില്‍ കാല്‍നടയാത്രക്കാര്‍ പ്രവേശിച്ചാല്‍ അവര്‍ പൂര്‍ണമായും കടന്നുപോയതിന് ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാന്‍ പാടുള്ളു. ഇതില്‍ വീഴ്ച വരുത്തുന്നത് തിരിച്ചറിഞ്ഞാണ് ഹാദിര്‍ പ്രവര്‍ത്തിക്കുക.

ആദ്യഘട്ടത്തില്‍ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി വാഹനഉടമകള്‍ക്ക് നിയമലംഘനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം നല്‍കും. ഇത്തരം വീഴ്ചകള്‍ തിരുത്താനാണ് മുന്നറിയിപ്പ്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാദിര്‍ സ്‌കൂള്‍ മേഖലകള്‍, വാണിജ്യ മേഖലയില്‍ എന്നിവിടങ്ങില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. പെഡസ്ട്രിയന്‍ ക്രോസിങില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരുന്നാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.

TAGS :

Next Story