'മജീദിനെ തോല്‍പ്പിക്കും'; ലീഗ് പ്രവര്‍ത്തകര്‍ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ
വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയാണ് മജീദ് എന്നാണ് പാണക്കാടെത്തിയ പ്രവർത്തകർ പറയുന്നത്

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‍ലീം ലീഗിൽ അതൃപ്തി പുകയുന്നു. തിരൂരങ്ങാടിയിൽ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവർത്തകർ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ എത്തി. വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയാണ് മജീദ് എന്നാണ് പാണക്കാടെത്തിയ പ്രവർത്തകർ പറയുന്നത്.
തിരൂരങ്ങാടിയില്‍ കെപിഎ മജീദ് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല എന്നാണ് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. എതിര്‍പ്പറിയിച്ച് രംഗത്തെത്തിയതില്‍ മണ്ഡലം മുസ്‍ലിം ലീഗ് നേതാക്കള്‍ കൂടിയാണ്. യൂത്ത് ലീഗ് നേതാക്കളും ഇക്കൂട്ടത്തിലുണ്ട്.
Updating...
Next Story
Adjust Story Font
16

