Quantcast

'ആർക്കും വേണ്ടാത്തവരെ പുനരധിവസിപ്പിക്കാനുള്ള മണ്ഡലമല്ല വട്ടിയൂർക്കാവ്'; വിഷ്ണുനാഥിനെതിരെ പ്രതിഷേധം

വിമത സ്ഥാനാർഥിയെ നിർത്തുമെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ഡി സുദര്‍ശന്‍

MediaOne Logo

  • Published:

    15 March 2021 12:22 PM IST

ആർക്കും വേണ്ടാത്തവരെ പുനരധിവസിപ്പിക്കാനുള്ള മണ്ഡലമല്ല വട്ടിയൂർക്കാവ്; വിഷ്ണുനാഥിനെതിരെ പ്രതിഷേധം
X

വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിനെ വേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആർക്കും വേണ്ടാത്തവരെ പുനരധിവസിപ്പിക്കാനുള്ള മണ്ഡലമല്ല വട്ടിയൂർക്കാവെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ഡി സുദര്‍ശന്‍ പറഞ്ഞു. വിമത സ്ഥാനാർഥിയെ നിർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ടി സിദ്ദിഖിനെ കൽപ്പറ്റയിൽ പരിഗണിക്കുന്നതിൽ വയനാട് കോണ്‍ഗ്രസിൽ എതിർപ്പുണ്ട്. കർഷക കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. കർഷക കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ഥിയാക്കാത്തതിലാണ് പ്രതിഷേധം.

ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതിരുന്ന ആറ് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടതാണ് വട്ടിയൂര്‍ക്കാവും കല്‍പ്പറ്റയും. നിലമ്പൂരിലും പട്ടാമ്പിയിലും തര്‍ക്കമുണ്ട്. തവന്നൂര്‍, കുണ്ടറ എന്നീ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.

കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ വിമത ഭീഷണിയുണ്ട്. എസ് എസ് ലാലിനെ വേണ്ടെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ നിലപാട്. ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ലാല്‍.

എലത്തൂരിലും കോണ്‍ഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർഥിയെ നിർത്തിയേക്കും. മാണി സി കാപ്പന്‍റെ പാർട്ടിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ വിമതനെ നിർത്തും. രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് എഐസിസി സെക്രട്ടറി പറഞ്ഞതായി കോണ്‍ഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. എലത്തൂരിലെ ഡിസിസി, ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍ ഇന്നലെ രാജിവെച്ചിരുന്നു.

TAGS :

Next Story