Quantcast

പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

ഉദ്യോഗസ്ഥർ അരമണിക്കൂറോളമായി ഓഫീസിനുള്ളിൽ കുടുങ്ങികിടക്കുന്നു. പി.എസ്‍.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

MediaOne Logo

  • Published:

    18 Feb 2021 3:52 PM IST

പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി
X

പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഉദ്യോഗസ്ഥർ അരമണിക്കൂറോളമായി ഓഫീസിനുള്ളിൽ കുടുങ്ങികിടക്കുന്നു. പി.എസ്‍.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്.

സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ എന്നിവരും പരിക്കേറ്റവരിലുണ്ട്.

സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.

TAGS :

Next Story