എംബാപ്പെ മാജിക്; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തകർത്ത് പിഎസ്ജി

ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ

MediaOne Logo

  • Updated:

    2021-02-17 03:38:03.0

Published:

17 Feb 2021 3:38 AM GMT

എംബാപ്പെ മാജിക്; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തകർത്ത് പിഎസ്ജി
X

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ സ്വന്തം തട്ടകമായ കാംപ് നൗവിൽ ഇടറി വീണ് ബാഴ്‌സലോണ. പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാലു ഗോളിനാണ് ബാഴ്‌സ തോറ്റത്. കെയ്‌ലിയൻ എംബാപ്പെയുടെ ഹാട്രിക് മികവിലാണ് പിഎസ്ജിയുടെ കൂറ്റൻ ജയം.

27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബാഴ്‌സ ആദ്യ ഗോൾ കണ്ടെത്തിയത്. മെസ്സിലാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മെസ്സി നേടുന്ന 28-ാം ഗോളായിരുന്നു അത്. ബാഴ്‌സയ്ക്കു വേണ്ടിയള്ള 654-ാം ഗോളും. തൊട്ടടുത്ത നിമിഷം ഗോൾ നേടാനുള്ള സുവർണാവസരം ഡെംബലെ പാഴാക്കി. കാലിൽ കിട്ടിയ പന്ത് നേരെ ഗോൾകീപ്പറുടെ കൈകളിലേക്ക് അടിച്ചാണ് ഡെംബലെ അവസരം തുലച്ചത്.

32-ാം മിനിറ്റിൽ പിഎസ്ജി തിരിച്ചടിച്ചു. അറുപത് മിനിറ്റുകൾക്ക് ശേഷമാണ് പിഎസ്ജി മൂന്നു ഗോൾ കൂടി തിരിച്ചടിച്ചത്. 65-ാം മിനിറ്റിൽ എംബാപ്പെ ഗോൾ കണ്ടെത്തിയപ്പോൾ 70-ാം മിനിറ്റിൽ ഫ്രീക്കിൽ നിന്ന് ഹെഡർ വലയിലെത്തിച്ച് കീൻ മൂന്നാം ഗോൾ നേടി. 85-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഹാട്രിക് ഗോൾ.

ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ. സ്വന്തം ഗ്രൗണ്ടിലേറ്റ തോൽവി ലീഗീൽ ബാഴ്സയുടെ മുന്നോട്ടുള്ള വഴി ദുഷ്‌കരമാക്കും. രണ്ടാം പാദത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ നാല് ഗോൾ തിരിച്ചടിച്ചാൽ മാത്രമേ മെസിക്കും സംഘത്തിനും ക്വാർട്ടറിലെത്താൻ കഴിയൂ.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളിന് ലീപ്‌സിഗിനെ പരാജയപ്പെടുത്തി. മുഹമ്മദ് സലാഹ്, സാദിയോ മാനേ എന്നിവരാണ് ലിവറിന് വേണ്ടി ഗോൾ കണ്ടെത്തിയത്.

TAGS :

Next Story