Quantcast

'കുഞ്ഞാലിക്കുട്ടിക്ക് എതിരായ പൊതു വികാരം അനുകൂലമാകും'; എ.പി അബ്ദുല്ലക്കുട്ടി

'ശക്തിയും പ്രചോദനവും നരേന്ദ്രമോഡി സർക്കാര്‍, സന്തോഷത്തോടെയും അഭിമാനത്തോടെയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കുന്നു'

MediaOne Logo

  • Published:

    10 March 2021 10:08 AM GMT

കുഞ്ഞാലിക്കുട്ടിക്ക് എതിരായ പൊതു വികാരം അനുകൂലമാകും; എ.പി അബ്ദുല്ലക്കുട്ടി
X

മുസ്‍ലിം ലീഗ് മുന്‍ എം.പി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതു വികാരമുണ്ടെന്നും അത് അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നതായും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റും എന്‍.ഡി.എ മലപ്പുറം ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുല്ലക്കുട്ടി. ഉപതെരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടിയുടെ ഇടുങ്ങിയ രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഉണ്ടായതാണെന്നും ശക്തിയും പ്രചോദനവും നരേന്ദ്രമോഡി സർക്കാരാണെന്നും സന്തോഷത്തോടെയും അഭിമാനത്തോടെയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കുന്നതായും എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.

കണ്ണൂരിൽ നിന്ന് എംപിയായിരുന്ന എ.പി.അബ്ദുല്ലക്കുട്ടി രണ്ടാം തവണയാണ് ലോക്സഭയിലേക്ക് മല്‍സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ നാറാത്താണ് സ്വദേശം. സിപിഎമ്മിലായിരിക്കെ നിലവിലെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ രണ്ട് തവണ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന് എം.എൽ.എയുമായി. തുടര്‍ന്നാണ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്.

എൽ.ഡി.എഫ് സ്ഥാനാർഥിയായി വി.പി.സാനു ആണ് മലപ്പുറത്ത് മല്‍സരിക്കുന്നത്. എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ് കൂടിയായ സാനുവിന്‍റെ രണ്ടാം അങ്കമാണ് ഇത്. 2019ലെ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് സാനു മലപ്പുറത്ത് പരാജയപ്പെട്ടത്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫിൽ മുസ്‌ലിം ലീഗിന്‍റെ ദേശീയ സീനിയർ വൈസ് പ്രസിഡന്‍റ് എം.പി.അബ്ദുസ്സമദ് സമദാനിയുടെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും ഔദ്യോഗിക തീരുമാനമായിട്ടില്ല.

TAGS :

Next Story