'ധര്‍മജന്‍ അല്ല മോഹൻലാൽ മത്സരിച്ചാലും ബാലുശ്ശേരിയില്‍ എൽഡിഎഫ് തന്നെ ജയിക്കും'
സിനിമാതാരം അല്ല പ്രധാനം. അങ്ങനെയെങ്കില്‍ മമ്മൂട്ടിക്ക് വന്ന് നില്‍ക്കാമല്ലോയെന്ന് പുരുഷന്‍ കടലുണ്ടി എംഎല്‍എ

ധര്‍മജന്‍ അല്ല മോഹൻലാൽ വന്ന് മത്സരിച്ചാലും ബാലുശ്ശേരിയിൽ എൽഡിഎഫ് തന്നെ വിജയിക്കുമെന്ന് പുരുഷൻ കടലുണ്ടി എംഎൽഎ. പാർട്ടി പറഞ്ഞാൽ മൂന്നാം വട്ടവും ബാലുശ്ശേരിയിൽ മത്സരിക്കാൻ തയ്യാറാണ്. മത്സരിക്കാനുള്ള ആർജവം ഇപ്പോഴുമുണ്ടെന്ന് പുരുഷൻ കടലുണ്ടി മീഡിയവണിനോട് പറഞ്ഞു.
സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ബാലുശ്ശേരിയില്‍ നടന്നത്. പാര്‍ട്ടി തീരുമാനിച്ചാല്‍ എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ ബോള്‍ഗാട്ടിയല്ല. എനിക്ക് ഉറച്ച് തീരുമാനങ്ങളുണ്ട്. പാര്‍ട്ടി ബോധമുണ്ട്. സിനിമാതാരം അല്ല പ്രധാനം. അങ്ങനെയെങ്കില്‍ മമ്മൂട്ടിക്ക് വന്ന് നില്‍ക്കാല്ലോ? ജനങ്ങളെ സേവിക്കാന്‍ സന്നദ്ധതയുള്ള പുതിയ ചെറുപ്പക്കാര്‍ വരണം. ധര്‍മജനല്ല, മോഹന്‍ലാല്‍ വന്നാലും പ്രശ്നമൊന്നുമില്ല. നിഷ്കളങ്കരായ മനുഷ്യരാണ് അവിടെയുള്ളത്. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുള്ള മണ്ണാണ് ബാലുശ്ശേരി. എല്‍ഡിഎഫ് തന്നെ ജയിക്കും.പുരുഷൻ കടലുണ്ടി
Next Story
Adjust Story Font
16

