Quantcast

പുകയില, ശീതളപാനിയങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച് ഖത്തര്‍

ഇവയുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നടപടി

MediaOne Logo

Web Desk

  • Published:

    31 Dec 2018 12:41 AM IST

പുകയില, ശീതളപാനിയങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച് ഖത്തര്‍
X

ഖത്തറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനീയങ്ങള്‍ക്കും ജനുവരി ഒന്ന് മുതല്‍ വില കൂടും. ഇത്തരം വസ്തുക്കളിന്മേലുള്ള എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്നാണ് വില വര്‍ധന. പുകയില ഉല്‍പ്പന്നങ്ങളുടെയും പ്രത്യേക ശീതള പാനീയങ്ങളുടെയും നികുതി വര്‍ധിപ്പിക്കുമെന്നത് അമീര്‍ അംഗീകാരം നല്‍കിയ 2019 ബജറ്റിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. ഇതനുസരിച്ചാണ് ജനുവരി ഒന്ന് മുതല്‍ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനിയങ്ങള്‍ക്കും വില കൂടുന്നത്.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനവും കോള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവുമാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇവയുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നടപടി. ഇതോടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ടി വില കൂടും. എന്നാല്‍ മറ്റ് വസ്തുക്കള്‍ക്കൊന്നും വില വര്‍ധനയില്ല.

പുതിയ വര്‍ഷവും വാറ്റ് നടപ്പാക്കേണ്ടതില്ലെന്നും ബജറ്റില്‍ തീരുമാനമെടുത്തിരുന്നു. അതിനിടെ വില വര്‍ധിക്കുന്നത് കണക്കുകൂട്ടി കടകളും വ്യക്തികളും വന്‍ തോതില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നത് വിപണയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആളുകള്‍ക്ക് വന്‍ തോതില്‍ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ നല്‍കരുതെന്ന് കടയുടമകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story