ഖത്തറില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു

ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിന്‍റെ ഭാഗ്യചിഹ്നം ദോഹയില്‍ പ്രകാശനം ചെയ്തു. സ്പോര്‍ട് വസ്ത്രം ധരിച്ച ഫാല്‍ക്കണ്‍ പക്ഷിയായ ഫലാഹാണ് ഭാഗ്യചിഹ്നം. ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗ്യചിഹ്നം പുറത്തിറക്കിയത്. ഫലാഹ് എന്ന് പേരിട്ട ഫാല്‍ക്കണ്‍ പക്ഷിയാണ് ദോഹ ലോക അത്‌ലറ്റിക് മീറ്റിന്‍റെ ഭാഗ്യചിഹ്നം.

ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള ഔസാജ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പസില്‍ ഗെയിമിലൂടെയായിരുന്നു പ്രകാശനം. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ത്താനിയുടെ സാനിധ്യത്തിലാണ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്. ഖത്തറിന്‍റെ സ്പ്രിന്‍റ് താരം മറിയം ഫരീദും ഖത്തറിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. വ്യത്യസ്തങ്ങളായ ഇരുപത്തിയൊന്ന് മോഡലുകളില്‍ നിന്നാണ് പ്രാദേശിക സംഘാടക സമിതി ഫലാഹിനെ തെരഞ്ഞെടുത്തത്. ഖത്തര്‍ പതാകയുടെ നിറമായ മെറൂണ്‍ നിറത്തിലാണ് ഫലാഹിന്‍റെ വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം സെപ്തംബറിലാണ് ലോക അത്‌ലറ്റിക് മീറ്റ് ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്നത്.
ട്രാക്ക് ആന്‍റ് ഫീല്‍ഡിലെ ലോക ചാംപ്യന്മാരും മുന്‍ നിര താരങ്ങളും മാറ്റുരയ്ക്കുന്ന മീറ്റിനെ ഏറെ പ്രതീക്ഷകളോടെയാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ചാംപ്യന്‍ഷിപ്പിനുള്ള ടിക്കറ്റ് വില്‍പ്പന നേരത്തെ ഓണ്‍ലൈന്‍ വഴി തുടങ്ങിയിരുന്നു.
Adjust Story Font
16

