Quantcast

ഖത്തര്‍ ജനസംഖ്യ സര്‍വകാല റെക്കോര്‍ഡില്‍

നിര്‍മ്മാണ വ്യാപാര മേഖലകളിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികല്‍ എത്തിച്ചേര്‍ന്നതാണ് ജനസംഖ്യ കൂടാന്‍ കാരണമായത്

MediaOne Logo

Web Desk

  • Published:

    5 March 2019 6:35 AM IST

ഖത്തര്‍ ജനസംഖ്യ സര്‍വകാല റെക്കോര്‍ഡില്‍
X

ഖത്തറിലെ ജനസംഖ്യയില്‍ സര്‍വകാല റെക്കോര്‍ഡ്. നിര്‍മ്മാണ മേഖലകളിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികള്‍ എത്തിയതാണ് ജനസംഖ്യ കൂടാന്‍ കാരണമായത്.

വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് കഴിഞ്ഞ മാസാവസാനത്തോടെ ഖത്തറിലെ ജനസംഖ്യ സര്‍വകാല റെക്കോര്‍ഡിലെത്തിയതായുള്ള വിവരങ്ങളുള്ളത്.

27,73000 ജനങ്ങളാണ് ഏറ്റവും ഒടുവിലായി ഖത്തറിലുള്ളത്. സ്വദേശികളും പ്രവാസികളും കൂടിയുള്ള കണക്കാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 2.7 ശതമാനത്തിന്‍രെ വര്‍ധനവാണ് ഈ വര്‍ഷം ഇതെ സമയമുണ്ടായിരിക്കുന്നത്. ജനുവരി മാസത്തെ അപേക്ഷിച്ച് 0.2 ശതമാനവും.

നിര്‍മ്മാണ - വ്യാപാര മേഖലകളിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികല്‍ എത്തിച്ചേര്‍ന്നതാണ് ജനസംഖ്യ കൂടാന്‍ കാരണമായത്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഖത്തറില്‍ ജനസംഖ്യ കൂടാറുള്ളത്. ഖത്തറില്‍ ജോലിക്ക് കയറാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന സമയവും ഇതാണ്

TAGS :

Next Story