Quantcast

നവജാത ശിശുക്കള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ കള്‍ച്ചറല്‍ സെന്റര്‍ വഴിയും സമര്‍പ്പിക്കാമെന്ന് ഖത്തര്‍

എംബസിയില്‍ രാവിലെ മാത്രമായിരുന്നു അപേക്ഷകള്‍ എടുത്തിരുന്നതെങ്കില്‍ ഐ.സി.സിയില്‍ ആഴ്ച്ചയില്‍ ഏഴ് ദിവസവും രാവിലെയും വൈകീട്ടും അപേക്ഷ സമര്‍പ്പിക്കാം

MediaOne Logo

Web Desk

  • Published:

    13 March 2019 12:16 AM IST

നവജാത ശിശുക്കള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ കള്‍ച്ചറല്‍ സെന്റര്‍ വഴിയും സമര്‍പ്പിക്കാമെന്ന് ഖത്തര്‍
X

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നവജാത ശിശുക്കളുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസ് വഴിയും സമര്‍പ്പിക്കാന്‍ സൌകര്യം. ഇന്ത്യന്‍ എംബസി ഓഫീസിലെ തിരക്കും പ്രവാസികളുടെ ബുദ്ധിമുട്ടും പരിഗണിച്ചാണ് എംബസിയുടെ പുതിയ തീരുമാനം.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നവജാത ശിശുക്കളുടെ പാസ്പോര്‍ട്ട് എടുക്കുന്നതിനും കുട്ടികളുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എംബസി ഓഫീസില്‍ നേരിട്ടെത്തണമായിരുന്നു. ഇത് കാരണം എംബസിയിലുണ്ടാകുന്ന വലിയ തിരക്കും രക്ഷിതാക്കളുടെ ബുദ്ധിമുട്ടും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംബസിയുടെ പുതിയ നടപടി.

ഇത് പ്രകാരം കുട്ടികളുടെ പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഓഫീസില്‍ സമര്‍പ്പിക്കാം. കുടുംബമായി ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനമാണിത്.

എംബസിയില്‍ രാവിലെ മാത്രമായിരുന്നു അപേക്ഷകള്‍ എടുത്തിരുന്നതെങ്കില്‍ ഐ.സി.സിയില്‍ ആഴ്ച്ചയില്‍ ഏഴ് ദിവസവും രാവിലെയും വൈകീട്ടും അപേക്ഷ സമര്‍പ്പിക്കാം. ഇതുവരെ 18 വയസ്സിന് മുകളിലുള്ളവരുടെ പാസ്പോര്‍ട്ടുകള്‍ മാത്രമേ ഐ.സി.സിയില്‍ പുതുക്കി നല്‍കിയിരുന്നുള്ളൂ.

എന്നാല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതുള്‍പ്പെടെയുള്ള എംബസി സേവനങ്ങള്‍ക്ക് ഐ.സി.സിയില്‍ പത്ത് റിയാല്‍ അധികം നല്‍കേണ്ടതുണ്ട്.

TAGS :

Next Story