മീഡിയാവണ്‍ ഖത്തര്‍ പ്രവാസോത്സവം ഏപ്രില്‍ 12ന്
ദുല്‍ഖര്‍ സല്‍മാന്‍ നയിക്കുന്ന മെഗാ മ്യൂസിക് ഷോയില്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗങ്ങളിലെ ഒരു ഡസനോളം കലാകാരന്മാര്‍ പങ്കെടുക്കും

ഖത്തര്‍ പ്രവാസികള്‍ക്കായി മീഡിയവണ്‍ അണിയിച്ചൊരുക്കുന്ന പ്രവാസോത്സവം 2019 ഏപ്രില്‍ 12 ന് അരങ്ങേറും. ഖത്തര്‍ ഇന്ത്യ സാംസ്കാരിക വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് ഇത്തവണ പ്രവാസോത്സവം സംഘടിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നയിക്കുന്ന മെഗാ മ്യൂസിക് ഷോയില്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗങ്ങളിലെ ഒരു ഡസനോളം കലാകാരന്മാര്‍ പങ്കെടുക്കും.
ഇന്തോ ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്‍റെ ഭാഗമായി വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പ്രവാസോത്സവം അണിയിച്ചൊരുക്കുന്നത്. മലയാളം സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാണ് പ്രവാസോത്സവത്തിലെ മുഖ്യാതിഥി.
കൂടാതെ, പോയ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിജയ് യേശുദാസ് സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സി, ഗായകരായ സിതാര, നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ്, ശ്രേയ, അവതാരകന്‍ രാജ് കലേഷ് തുടങ്ങി ഒരു ഡസനോളം കലാകാരന്മാര്‍ വേദിയിലെത്തും. വിവിധ ഇന്തോ അറബ് കലാവിഷ്കാരങ്ങളും അരങ്ങേറും.
ഖത്തറിലെ ഭരണ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രവാസോത്സവത്തില്‍ പങ്കെടുക്കും. ലുസൈല്‍ സ്പോര്‍ട്സ് അറീനയില്‍ വൈകീട്ട് 5.30 ഓടെ പരിപാടി തുടങ്ങും.
ദോഹയില്‍ നടന്ന ചടങ്ങില്‍ മാധ്യമം മീഡിയവണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി മുഖ്യപ്രായോജകരായ സഫാരി ഗ്രൂപ്പ് ഡയറക്ടര്‍ കം ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍, ഡയറക്ടര്‍ കം ചീഫ് കോര്‍ഡിനേറ്റര്‍ ഷഹീന്‍ ബക്കര്‍, അസീം ടെക്നോളജി ഖത്തര്‍ സ്ഥാപക സിഇഒ ശ്രീ ഷെഫീഖ് കബീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
1985 ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയുടെ മുഖ്യ പ്രായോജകരാകാന്‍ സാധിച്ച സഫാരി ഗ്രൂപ്പിന് 2019 ല്‍ മകന്‍ ദുല്‍ഖറിന്‍റെ പരിപാടിയും സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീ സൈനുല്‍ ആബിദീന്‍ പറഞ്ഞു. പ്രവാസോത്സവം പോലെയുള്ള മെഗാ പ്രോഗ്രാമിന്‍റെ ഭാഗമാകാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷെഫീഖ കബീര്‍ പറഞ്ഞു.
മീഡിയവണ്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ സിദ്ദീഖ് പുറായില്‍, സാജിദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ ഇഖ്ബാല്‍, കണ്‍വീനര്‍മാരായ മുനീഷ്, സാദിഖലി ചേനാടന്‍, മീഡിയവണ്‍ ഖത്തര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മല്‍, ബ്യൂറോ ഇന്‍ചാര്‍ജ്ജ് പി സി സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Adjust Story Font
16

